കരിപ്പൂരിൽ അരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി

By Web TeamFirst Published Jul 6, 2020, 1:52 PM IST
Highlights

ദുബൈയിൽ നിന്നെത്തിയ അബ്‌ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സ്വർണ്ണം കടത്തിയത്. ഇരുവരും കാസർകോട് സ്വദേശികളാണ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന്  1.100 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ദുബൈയിൽ നിന്നെത്തിയ അബ്‌ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സ്വർണ്ണം കടത്തിയത്. ഇരുവരും കാസർകോട് സ്വദേശികളാണ്.

click me!