നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട, അഞ്ചരക്കിലോ സ്വ‍ർണം പിടികൂടി, 5 പേർ പിടിയിൽ

By Web TeamFirst Published Jun 24, 2021, 5:46 PM IST
Highlights

ദുബായ്, ഷാർജ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വന്ന യാത്രക്കാരിൽ നിന്നാണ് സ്വർമം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സ്വർണത്തിന് രണ്ടരക്കോടിയോളം രൂപ വിലവരും. 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടു കേസുകളിലായി അഞ്ചരക്കിലോയോളം സ്വ‍ർണം പിടികൂടി. 34,00 ഗ്രാം സ്വർണം ഡിആർഐയും 1,900 ഗ്രാം സ്വർണം കസ്റ്റംസുമാണ് പിടികൂടിയത്. ആകെ അഞ്ചുപേരെ പിടികൂടി. ദുബായ്, ഷാർജ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വന്ന മൂന്ന് യാത്രക്കാരിൽ നിന്നാണ് ഡിആർഐ സ്വർണം പിടിച്ചത്. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൾ റഹ്മാൻ, മുസ്തഫ എന്നിവരെ കസ്റ്റഡിയിലെടുത്തു.  

കുവൈറ്റിൽ നിന്നും ദുബായിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് 1,900 ഗ്രാം സ്വർണം പിടികൂടിയത്. ഇതിൽ 750 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചും ബാക്കി സ്വർണം എമർജൻസി ലൈറ്റിൻറെ ചാർജറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മലപ്പുറം, കാസർകോട് സ്വദേശികളാണ് പിടിയിലായവർ. കസ്റ്റഡിയിലെടുത്ത സ്വർണത്തിന് രണ്ടരക്കോടിയോളം രൂപ വിലവരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!