നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട; തൃശ്ശൂര്‍ സ്വദേശി പിടിയില്‍

By Web TeamFirst Published Jan 2, 2020, 7:47 PM IST
Highlights

ഷൂസിനുള്ളിലും പാന്റിൽ പ്രത്യേകം തയ്യാറാക്കിയ അറകളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
 

കൊച്ചി: ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി എം പി സുധീഷാണ് സ്വര്‍ണവുമായി പിടിയിലായത്. 

കസ്റ്റംസ് എയർ ഇന്റലിജൻസ് ആണ് സുധീഷിനെ പിടികൂടിയത്. ഷൂസിനുള്ളിലും പാന്റിൽ പ്രത്യേകം തയ്യാറാക്കിയ അറകളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

click me!