കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങൾ കവര്‍ന്നതായി പരാതി

By Web TeamFirst Published May 23, 2021, 12:40 AM IST
Highlights

 ആറര പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആശുപത്രി ജീവനക്കാര്‍ മൃതദേഹം വിട്ടുനല്‍കുമ്പോള്‍ ഇതേപ്പറ്റി കൃത്യമായ മറുപടി നൽകിയില്ല എന്ന് ബന്ധുക്കള്‍ പറയുന്നു.

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങൾ കവര്‍ന്നതായി പരാതി. പോലീസിലും ആശുപത്രി സൂപ്രണ്ടിനുമാണ് ബന്ധുക്കൾ പരാതി നൽകിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ.രാംലാല്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി വത്സലാകുമാരിയുടെ ആറര പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആശുപത്രി ജീവനക്കാര്‍ മൃതദേഹം വിട്ടുനല്‍കുമ്പോള്‍ ഇതേപ്പറ്റി കൃത്യമായ മറുപടി നൽകിയില്ല എന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആണ് കൂടുതൽ പേർ സമാന പരാതിയുമായി അധികൃതരെ സമീപിച്ചു എന്നാണ് വിവരം.

പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയതായും മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ: രാംലാല്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, പരാതി ലഭിച്ചെങ്കിലും അമ്പലപ്പുഴ പൊലിസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!