മെറ്റല്‍ ഡിറ്റക്ടറും കണ്ടെത്തിയില്ല; കരിപ്പൂരിലെ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട ഇങ്ങനെ

Published : Mar 29, 2019, 08:29 AM IST
മെറ്റല്‍ ഡിറ്റക്ടറും കണ്ടെത്തിയില്ല; കരിപ്പൂരിലെ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട ഇങ്ങനെ

Synopsis

ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയില്‍ അധികം രൂപ വില വരുന്ന സ്വര്‍ണ്ണം ഇന്നലെയാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയില്‍ അധികം രൂപ വില വരുന്ന സ്വര്‍ണ്ണം ഇന്നലെയാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. രണ്ടുപേരുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച ഒന്നേകാല്‍ കോടിയിലധികം വില വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള രണ്ടാം പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ട് കേസുകളിലായി രണ്ട് പേരെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു.

ഖത്തറിലെ ദോഹയില്‍ നിന്നുമാണ് ഫറൂഖ് സ്വദേശി കെ സലാഹുദ്ദീന്‍ സ്വര്‍ണവുമായി എത്തിയത്. ഒമാനിലെ മസ്ക്കറ്റില്‍ നിന്നു കൊടുവള്ളി സ്വദേശി എന്‍ സലീമും സ്വര്‍ണമെത്തിച്ചു. എത്തിയ എന്നിവരാണ് അറസ്റ്റിലായത്. മിശ്രിത രൂപത്തിലാക്കി കാലില്‍ കെട്ടിവച്ചും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. 

ആദ്യ ഘട്ടത്തില്‍ സുരക്ഷാ പരിശോധയില്‍ ആരും പിടിക്കപ്പെട്ടില്ല. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചില്ല. വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണം കണ്ടെത്താനാവില്ല. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ യുവാക്കളെ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

സലാഹുദ്ദീനില്‍ നിന്നും ലഭിച്ച മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 1960.5 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 63,32,415 രൂപ വില വരുമിതിന്. സലീം കടത്തിയ മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 68,399,525 രൂപ വില വരുന്ന 2117.5 ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇരുവരില്‍ നിന്നുമായി 4078 ഗ്രാം സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഇന്ത്യന്‍ വിപണിയില്‍ 1,31,71,940 രൂപ വില വരുമിതിന്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം
3 മാസത്തെ ആസൂത്രണം, കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയപ്പോൾ പദ്ധതി നടപ്പാക്കി, കവർന്നത് അരക്കിലോ സ്വർണം; 4 പേർ അറസ്റ്റിൽ