കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 84 ലക്ഷം രൂപയുടെ സ്വർണം, മൂന്ന് പേർ പിടിയിൽ

By Web TeamFirst Published Jan 14, 2023, 3:26 AM IST
Highlights

മലപ്പുറം സ്വദേശി ജാബിർ, ഷാലുമോൻ ജോയി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ദുബൈ, ഷാർജ എന്നിവടങ്ങളിൽ നിന്നാണ് ഇവരെത്തിയത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കൊച്ചി:  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 1.404 കി.ഗ്രാം സ്വർണം പിടിച്ചെടുത്തു.

മലപ്പുറം സ്വദേശി ജാബിർ, ഷാലുമോൻ ജോയി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ദുബൈ, ഷാർജ എന്നിവടങ്ങളിൽ നിന്നാണ് ഇവരെത്തിയത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശിയും വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്‌റ്റംസിന്റെ പിടിയിലായത്. സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് മുഹമ്മദ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നുമാണ്  മുഹമ്മദ് ദിവസം കൊച്ചി വിമാനത്താവളത്തിലെത്തിയത്. സ്വർണം വിവിധ രൂപത്തിലാക്കി  ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നത് കൂടിയതിനെ തുടർന്ന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് അധികൃതർ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയിലാണ് മലപ്പുറം സ്വദേശി പിടിയിലാകുന്നത്. സംശയം തോന്നിയ മുഹമ്മദിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. 

Read Also: കൂടത്തായി; വിചാരണക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ അന്തിമ ഘട്ടത്തിൽ

click me!