
തിരുവനന്തപുരം പാറശ്ശാലയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം. വെട്ടുവിള സ്വദേശി ബിനുവിന്‍റെ വീട്ടിലാണ് വാളും കമ്പിപ്പാരയുമോയെത്തിയ സംഘം ആക്രമണം അഴിച്ചു വിട്ടത്. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ മൂന്ന് മണിയോടെയാണ് സംഭവം .
മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം ബിനുവിന്‍റെ വീടിന് നേരെ ആക്രമണം അഴിച്ചു വിട്ടതായാണ് പരാതി. ജനൽ ചില്ലുകൾ അടിച്ചു തകർത്ത സംഘം വടി വാളുപയോഗിച്ച് വാതിൽ വെട്ടിപ്പൊളിക്കാനും ചവിട്ടി തുറക്കാനും ശ്രമിച്ചു. ബിനുവിന്‍റെ സഹോദരൻ ശെൽവരാജനെ അയൽവാസിയായ സാനു കുത്തി കൊലപ്പെടുത്തിയിരുന്നു. തടുക്കാനെത്തിയ ബിനുവിനും അന്ന് കുത്തേറ്റിരുന്നു.
ശെൽവരാജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സനുവിനെതിരെ ബിനു സാക്ഷി പറഞ്ഞിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ സനുവിന്‍റെ ബന്ധുവിന്‍റെയും സുഹൃത്തിന്‍റേയും നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ബിനു പറയുന്നത്. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam