അങ്കമാലിയില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

Web Desk   | Asianet News
Published : Aug 28, 2020, 10:37 PM IST
അങ്കമാലിയില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

Synopsis

കുറുമശ്ശേരിയിലെ ജയപ്രകാശൻറെ വീട്ടിൽ വൈകിട്ട് ആറ് മണിയോടെ എത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്. തലയിൽനിന്നും ചോരവാർന്ന് തളംകെട്ടിയ നിലയിലായിരുന്നു കട്ടിലിൽ  മൃതദേഹം കിടന്നിരുന്നത്. 

അങ്കമാലി കുറുമശ്ശേരിയിൽ  മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ആദ്യകാല ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു.  കുറുമശ്ശേരി മാകോലി വീട്ടിൽ ജയപ്രകാശൻ ആണ്  മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുറുമശേരി സ്വദേശികളായ വിജേഷ്, സൗമേഷ്, അനില്‍  എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുറുമശ്ശേരിയിലെ ജയപ്രകാശൻറെ വീട്ടിൽ വൈകിട്ട് ആറ് മണിയോടെ എത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്.

തലയിൽനിന്നും ചോരവാർന്ന് തളംകെട്ടിയ നിലയിലായിരുന്നു കട്ടിലിൽ  മൃതദേഹം കിടന്നിരുന്നത്. അവിവാഹിതനായ ഇയാൾ  ബന്ധുക്കളുമായി അധികം ബന്ധമില്ലാതെ  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മരിച്ച ജയപ്രകാശനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കൊലപാതകക്കേസില്‍ മൂന്ന് വര്‍ഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ