അങ്കമാലിയില്‍ 54 കാരന്‍ തലയില്‍ മുറിവേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

By Web TeamFirst Published Aug 28, 2020, 8:38 PM IST
Highlights

വീടിനുള്ളില്‍ തലയിൽനിന്നും ചോരവാർന്ന് തളംകെട്ടിയ നിലയിലാണ് ജയപ്രകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്.   

കൊച്ചി: അങ്കമാലി കുറുമശ്ശേരിയിൽ 54 കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുമശ്ശേരി മാകോലി വീട്ടിൽ ജയപ്രകാശൻ ആണ്  മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്.

വീടിനുള്ളില്‍ തലയിൽനിന്നും ചോരവാർന്ന് തളംകെട്ടിയ നിലയിലാണ് ജയപ്രകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്.   ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

click me!