
കൊച്ചി: ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് മേധാവിയുടെ റിപ്പോർട്ട് നിയമ വകുപ്പിന്‍റെ പരിഗണിനയിലാണെന്നും ഹൈക്കോടതിയെ അറിയിച്ചു. ഓൺലൈൻ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹർജിയിലാണ് നിലപാട് അറയിച്ചത്.
നിയമ നിർമ്മാണത്തിന് എത്ര സമയം വേണ്ടിവരുമെന്ന് നാളെ അറയിക്കാൻ ഹൈക്കോടതി നിയമ വകുപ്പ് സെക്രട്ടറിയക്ക് നിർദ്ദേശം നൽകി. ഹർജി പരിഗണിച്ച കോടതി ഓൺലൈൻ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാരായ വിരാട് കോഹ്ലി, അജു വർഗീസ്, നടി തമന്ന എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam