വിവാഹം ചെയ്യാന്‍ 10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Published : Jan 02, 2021, 11:12 PM IST
വിവാഹം ചെയ്യാന്‍ 10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Synopsis

ഒരു ചടങ്ങില്‍വെച്ചാണ് ഇയാള്‍ 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അടുക്കുന്നത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങിക്കൊടുത്തു.  

ചെന്നൈ:വിവാഹം ചെയ്യാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. 33 കാരനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജി മണിമാരന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ പ്രകാരം കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കല്‍പേട്ടിലെ ലെപ്രസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹോസ്പിറ്റല്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.

ഒരു ചടങ്ങില്‍വെച്ചാണ് ഇയാള്‍ 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അടുക്കുന്നത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങിക്കൊടുത്തു. ഡിസംബര്‍ 14ന് പെണ്‍കുട്ടി സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി അറിയാത്ത നമ്പറിലേക്ക്  നിരന്തരം വിളിച്ചതായി മനസ്സിലായി. ഈ നമ്പര്‍ മണിമാരന്റേതാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് തൈലാവരത്തെ മാരൈമലയിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം