കോളേജ് വിദ്യാർഥിനി പ്രസവിച്ചു, സ്കൂളിലെ ലാബിൽ വച്ച് പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ, റിമാൻഡ് ചെയ്തു

Published : Dec 20, 2024, 11:35 AM ISTUpdated : Dec 24, 2024, 01:16 AM IST
കോളേജ് വിദ്യാർഥിനി പ്രസവിച്ചു, സ്കൂളിലെ ലാബിൽ വച്ച് പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ, റിമാൻഡ് ചെയ്തു

Synopsis

കെമിസ്ട്രി ലാബിൽ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം നടന്നതെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ അറസ്റ്റിൽ. കടലൂരിലെ സർക്കാർ സ്കൂൾ അധ്യാപകനാണ്  പിടിയിലായത്. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ 17കാരി ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രസവത്തിന് ശേഷം മാതാപിതാക്കളോട് കുട്ടി നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

കടലൂരിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകനായ ജി മലർസെൽവൻ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കെമിസ്ട്രി ലാബിൽ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. മാർച്ച് 18 നാണ് അവസാനം അധ്യാപകൻ തന്നെ പീഡിപ്പിച്ചതെന്നും ചെന്നൈയിലെ കോളേജിൽ ചേർന്നതിന് ശേഷം ഗർഭിണിണിയെന്ന് മനസ്സിലായതോടെ ഭയന്നുപോയെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് കടലൂരിലെത്തി 50 കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പോത്ത്കല്ലിൽ ഏഴു വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 12 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയുടേതാണ് ശിക്ഷാവിധി. 2017 ജൂണിനും 2018 മാർച്ചിനും ഇടയിലുള്ള കാലയളവിൽ നടന്ന സംഭവത്തിൽ പോത്ത്കല്ല് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നടത്തി ജഡ് കെ.പി ജോയ് ശിക്ഷ വിധിച്ചത്. സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി മാത്യു, കെ. അബ്ബാസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി പ്രൊസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ പൊലിസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഏഴു വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവിന് 12 വർഷം കഠിന തടവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം