സ്ട്രൈക്കിംഗ് ഫോഴ്സ് പിടികൂടുന്ന പതിമൂന്നാമത്തെ രാജവെമ്പാലയാണിതെന്ന് അധികൃതർ അറിയിച്ചു
പത്തനംതിട്ട: പോത്തുപാറ കെയ്ജീസ് കട്ട കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. അടുക്കളയിൽ നിന്നും പതിവില്ലാത്ത ശബ്ദം കേട്ട ജീവനക്കാർ സ്ലാബിനടിയിൽ നോക്കിയപ്പോളാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ ജീവനക്കാർ സ്ട്രൈക്കിംഗ് ഫോഴ്സിനെ അറിയിക്കുകയായിരുന്നു. സ്ട്രൈക്കിംഗ് ഫോഴ്സ് എത്തി നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ സ്ലാബിനടിയിലുള്ളത് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്.
പമ്പയിൽ കരിക്ക് കടയ്ക്ക് സമീപം കൂറ്റൻ രാജവെമ്പാല; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി
പിന്നാലെ സ്ട്രൈക്കിംഗ് ഫോഴ്സ് ഈ രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. സ്ട്രൈക്കിംഗ് ഫോഴ്സ് പിടികൂടുന്ന പതിമൂന്നാമത്തെ രാജവെമ്പാലയാണിതെന്ന് അധികൃതർ അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ദിൻഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ ജോസ്, എ അഭിലാഷ്, എസ് സുധീഷ്, വിപിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ വീണ രാജവെമ്പാലയെ പിടികൂടി എന്നതാണ്. കിണറ്റിൽ വീണ രാജവെമ്പാലയെ പിടികൂടിയ വനംവകുപ്പ് പിന്നിട് രാജവെമ്പാലയെ കാട്ടിൽ വിട്ടയക്കുകയും ചെയ്തു. നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് രാജവെമ്പാല വീണത്. 12 അടി നീളമുള്ള പാമ്പാണ് കിണറ്റിൽ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം റസ്ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും സ്ഥലത്തെത്തി. ശേഷം ഡി എഫ് ഒ സംഘം പാമ്പിനെ കിണറിൽ നിന്നും പിടികൂടി കരക്കെത്തിക്കുകയായിരുന്നു. ഡി എഫ് ഒ മാരായ നികേഷ്, ഷമീന എന്നിവരാണ് രാജവെമ്പാലയെ പിടിക്കാൻ നേതൃത്വം നൽകിയത്. ശേഷം ഡി എഫ് ഒ ടീം പാമ്പിനെ കാട്ടിൽ വിട്ടയക്കുകയായിരുന്നു.
കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ അതിഥി, വനപാലകരെത്തി കയ്യോടെ കാട്ടിൽ വിട്ടു
