
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തശ്ശൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം എന്ന ഗ്രമത്തിലാണ് സംഭവം. ഗംഗാ പ്രസാദ് എന്നയാളാണ് മൂന്ന് വയസായ ചെറുമകളെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അന്നേ ദിവസം കുട്ടിയെ മുത്തശ്ശനടുത്താക്കിയിട്ട് അമ്മ പുറത്തുപോകുകയായിരുന്നു. ഈ തക്കം നോക്കിയാണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് മണ്ഡവല്ലി പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു.
വീട്ടിൽ തിരിച്ചെത്തിയ അമ്മ മകൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ഗംഗാ പ്രസാദിനെതിരെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ തുടന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam