
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ കവർച്ചാ ശ്രമം ചെറുക്കവെ അതിഥി തൊഴിലാളിക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശി നജ്ബുൽ ഷെയ്ക്കിനാണ് പരിക്കേറ്റത്. ബൈക്കിൽ കടന്ന കവർച്ചാ സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്.
കൊടുവള്ളി മദ്രസാ ബസാറിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടത്തേക്ക് മൂന്ന് മോഷ്ടാക്കൾ എത്തുകയായിരുന്നു. മോഷ്ടാക്കളെ കണ്ട നജ്ബുൽ ഷെയ്ക്ക് ഇവരെ പിടികൂടാൻ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു നജ്ബൂളിന് പരിക്കേറ്റത്. ബൈക്ക് വേഗത്തിൽ ഓടിച്ച് പോയപ്പോൾ നജ്ബുളും റോഡിൽ വലിച്ചിഴക്കപ്പെടുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസവും കവർച്ച ശ്രമം തടയാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കവർച്ച സംഘം ബൈക്കിൽ വലിച്ചിഴച്ചിരുന്നു. മൊബൈൽ ഫോൺ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു കൊടുവള്ളിയിൽ സമാന സംഭവം ഉണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam