
ദാഹോദ്: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ 23കാരിയായ യുവതിയെ നഗ്നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നടത്തിച്ചുവെന്ന് ആരോപണം. ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഭര്‍ത്താവും സംഘവും യുവതിയോട് ക്രൂരത കാട്ടിയത്. സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പെടെ 18 പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അറിയുന്നത്. ഭാര്യ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയായാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ ആറിനായിരുന്നു സംഭവം.
യുവതിയെ മര്‍ദ്ദിക്കുന്നതും വലിച്ചിഴക്കുന്നതും വസ്ത്രം ഉരിയുന്നതുമെല്ലാം പ്രചരിച്ച വീഡിയോയില്‍ കാണാമെന്നും പിന്നീട് നഗ്നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ചെന്നും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിഎം പട്ടേല്‍ പറഞ്ഞു. മറ്റ് സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും അക്രമം അഴിച്ചുവിട്ടു. മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ ഇവര്‍ പിന്തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. കലാപം ശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ഐടി ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam