
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ഉള്ളൂർകോണത്ത് ഗുണ്ടാ ആക്രമണം (gunda attack). കഞ്ചാവ് കച്ചവടത്തെ കുറിച്ച് പൊലീസിന് വിവരം നൽകിയ അയൽവാസികളുടെ വീടും കാറുമാണ് കഞ്ചാവ് കേസിലെ പ്രതി ഹാഷിം തല്ലിതർത്തത്. വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് കഞ്ചാവ് കേസിലെ പ്രതിയായ ഹാഷിം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ടെക്നോ നഗരമായ കഴക്കൂട്ടം വീണ്ടും ഗുണ്ടസംഘങ്ങളുടെ താവളമാകുന്നു. ഇന്നലെ രാത്രിയാണ് നിരവധിക്കേസിലെ പ്രതിയായ കഞ്ചാവ് ഹാഷിം സമീപത്തെ വീടുകളിൽ അതിക്രമം നടത്തിയത്. ഹാഷിമിന്റെ ഗുണ്ടാ പ്രവർത്തനങ്ങളെ കുറിച്ച് നാട്ടുകാർ പൊലീസിനെ അറിയിച്ചുവെന്നാരോപിച്ചാണ് അയൽവാസിയായ റംസാബീവിയുടെ വീട്ടിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റംലാബീവി പറയുന്നു.
തിരികെ പോയ ആക്രമ സംഘം അർദ്ധരാത്രിയോടെ തിരികെയെത്തി. റംലബീവിയുടെതുള്‍പ്പെടെ മൂന്ന് വീട് അടിച്ചു തർത്തു. മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും തർത്തിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയും ഹാഷിം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു. മുഖ്യപ്രതി ഹാഷിമിന് വേണ്ടി അന്വേഷണം തുടരുകയാണെന്ന് കഴക്കൂട്ടം പൊലീസ് പറയുന്നു. കഴക്കൂട്ടം, തുമ്പ പൊലീസ് സ്റ്റേഷനുകളിൽ ഹാഷിമിനെതിരെ കേസുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam