Latest Videos

ഇരുട്ടിന്റെ മറവിൽ സൈനിക വേഷത്തിൽ ആയുധധാരികളെത്തി, നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത് 87 പേരെ

By Web TeamFirst Published Mar 19, 2024, 2:00 PM IST
Highlights

സൈനിക യൂണിഫോം ധരിച്ചെത്തിയ ആയുധധാരികൾ വാഹനങ്ങൾ കുറച്ച് അകലെയായാണ് പാർക്ക് ചെയ്തത്. അതിനാൽ തന്നെ ആയുധ ധാരികൾ ഗ്രാമത്തിലേക്ക് എത്തിയത് നാട്ടുകാർ അറിഞ്ഞിരുന്നില്ല.

കാഡുന: നൈജീരിയയിൽ വീണ്ടും ഗുണ്ടാസംഘത്തിന്‍റെ വിളയാട്ടം. സ്ത്രീകളും കുട്ടികളും അടക്കം 87 പേരെ തട്ടിക്കൊണ്ടുപോയതായി പൊലീസും നാട്ടുകാരും. ഞായറാഴ്ച രാത്രിയാണ് സംഭവം. കാഡുനയിലെ കജുരുവിലെ ഗ്രാമത്തിലേക്കാണ് കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 10.30ഓടെ ആയുധ ധാരികളെത്തിയത്.

മോചന ദ്രവ്യം ആവശ്യപ്പെട്ട് ക്രിമിനൽ സംഘങ്ങൾ ഇത്തരത്തിൽ ആളുകളെ തട്ടിക്കൊണ്ട് പോവുന്നത് നൈജീരിയയിൽ പതിവ് കാഴ്ചയായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്.  87 പേരെ തട്ടിക്കൊണ്ട് പോയതായാണ് ഗ്രാമമുഖ്യൻ പൊലീസിനെ അറിയിച്ചത്. ഇതിൽ അഞ്ച് പേർ സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് തിരികെ എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക യൂണിഫോം ധരിച്ചെത്തിയ ആയുധധാരികൾ വാഹനങ്ങൾ കുറച്ച് അകലെയായാണ് പാർക്ക് ചെയ്തത്. അതിനാൽ തന്നെ ആയുധ ധാരികൾ ഗ്രാമത്തിലേക്ക് എത്തിയത് നാട്ടുകാർ അറിഞ്ഞിരുന്നില്ല. 

സ്കൂൾ അസംബ്ലിക്കിടെ തോക്കുമായി അക്രമിസംഘം, 287 കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ സംഭവം

വീടുകളിൽ നിന്നും ആളുകളെ പിടിച്ചിറക്കിയ ശേഷം തോക്കിൻ മുനയിൽ നിർത്തിയായിരുന്നു തട്ടിക്കൊണ്ട് പോവൽ. മാർച്ച് 12ന് ഇവിടെ നിന്നും 10 കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമത്തിൽ നിന്ന് 61 പേരെയാണ് ആയുധ ധാരികൾ തട്ടിക്കൊണ്ട് പോയത്. ഈ മാസം ആദ്യം ഒരു സ്കൂളിൽ നിന്ന് 200ലധികം കുട്ടികളെയും ജീവനക്കാരെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!