
തിരൂര്‍: ആലത്തിയൂരില്‍ ലക്ഷങ്ങളുടെ നിരോധിത പാൻ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 60 ചാക്കുകളിലായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 1500 കിലോ പാൻ ഉല്‍പ്പന്നങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് എക്സൈസ് അധികൃതര്‍ ഗോഡൗണില്‍ പരിശോധന നടത്തിയത്. ആലത്തിയൂരിലെ അടച്ചിട്ട ഗോഡൗണിലാണ് നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.
വ്യാപാരി ഷരീഫ് എന്നയാള്‍ വാടകയ്ക്കെടുത്തതാണ് കെട്ടിടം. ഇയാള്‍ക്കെതിരെ എക്സൈസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാത്രിയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കെട്ടിടത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയിട്ടുണ്ട്.
ചില്ലറ വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പാൻ ഉല്‍പ്പന്നങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേരത്തേയും ക്വിന്‍റല്‍ കണക്കിന് നിരോധിത പാൻ ഉത്പ്പന്നങ്ങള്‍ തിരൂരിലേക്ക് കൊണ്ടുവന്നിരുന്നു. തീവണ്ടി മാര്‍ഗം കൊണ്ടുവരുന്ന പാൻ ഉത്പ്പന്നങ്ങള്‍ മൊത്തമായും ചില്ലറിയായും വില്‍ക്കാൻ തിരൂര്‍ കേന്ദ്രീകരിച്ച് വൻ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam