പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം

Published : Dec 14, 2023, 08:11 PM IST
പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം

Synopsis

യുവാവുമായി പരിചയമുള്ള ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

മുംബൈ: 21കാരനായ പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. യുവാവിന്റെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ കിടപ്പുമുറിയില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറയാണ് അജ്ഞാതന്‍ ഹാക്ക് ചെയ്ത് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഉടന്‍ തന്നെ പൊലീസിനെ സമീപിച്ചെന്നും യുവാവ് പറഞ്ഞു. 

നവംബര്‍ 17നാണ് സിസി ടിവി ക്യാമറകള്‍ ഹാക്ക് ചെയ്തത്. എന്നാല്‍ ഡിസംബര്‍ ഒന്‍പതിന് നഗ്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം അറിഞ്ഞതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. ഡിസംബര്‍ ഒന്‍പതിന് ഒരു സുഹൃത്ത് വിളിച്ചാണ് താന്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി അറിയിച്ചത്. തുടര്‍ന്ന് താന്‍ വീഡിയോ പരിശോധിച്ചപ്പോഴാണ് അത് തന്റെ മുറിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നഗ്ന ക്ലിപ്പ് ഷെയര്‍ ചെയ്യുകയും വൈറലാവുകയും ചെയ്യുകയായിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തിയ ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും യുവാവ് പറഞ്ഞു. 

സംഭവത്തില്‍ യുവാവിന്റെ പരാതി ലഭിച്ചിട്ടുണ്ട്. വിശദമായി അന്വേഷിക്കുകയാണ്. യുവാവുമായി പരിചയമുള്ള ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഹാക്കര്‍ തന്റെ വ്യാജ ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടതെന്നും ഐപി വിലാസങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തെ എതിര്‍ത്തു; ഭാര്യയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊന്ന് ഭര്‍ത്താവ് 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ