നോക്കുകൂലി നൽകിയില്ല: പ്രവാസി വ്യവസായിയെ ചുമട്ട് തൊഴിലാളികൾ മർദ്ദിച്ചതില്‍ കേസെടുത്തു

By Web TeamFirst Published Aug 21, 2020, 12:01 AM IST
Highlights

രണ്ടു ദിവസം മുൻപാണ് ആലത്തൂർ കാവശ്ശേരി കഴനിചുങ്കത്തെ പ്രവാസി വ്യവസായി ദീപകിനെ നോക്കുകൂലി നൽകാത്തതിൻ്റെ പേരിൽ ചുമട്ടു തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചത്.

ആലത്തൂർ: നോക്കുകൂലി നൽകാത്തതിന് പാലക്കാട് ആലത്തൂരിൽ പ്രവാസി വ്യവസായിയെ ചുമട്ട് തൊഴിലാളികൾ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലത്തൂർ കഴനി ചുങ്കം സ്വദേശി ദീപകിനെ മർദ്ദിച്ച സംഭവത്തിലാണ് പതിമൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്

രണ്ടു ദിവസം മുൻപാണ് ആലത്തൂർ കാവശ്ശേരി കഴനിചുങ്കത്തെ പ്രവാസി വ്യവസായി ദീപകിനെ നോക്കുകൂലി നൽകാത്തതിൻ്റെ പേരിൽ ചുമട്ടു തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചത്. സ്ഥാപനത്തിലേക്ക് എത്തിയ ഒരു ലോഡ് പൈപ്പ് തൊഴിലാളികൾ എത്താത്തതിനെ തുടർന്ന് ഉടമയായ ദീപക് ഇറക്കിയിരുന്നു. രാത്രി എത്തിയ ലോഡ് ഇറക്കുന്നതിനായി ദീപക് തൊഴിലാളികളെ വിളിച്ചിരുന്നു. ഇവർ സമയത്ത് ഏതതത്തിനൽ ദീപകും സുഹൃത്തും കൂടി ലോഡ് ഇറക്കി.

വാഹനം രാത്രി തന്നെ തിരിച്ച് അയക്കേണ്ടതയിരുന്നു എന്നും ദീപക് പറഞ്ഞു. എന്നാൽ പിറ്റേന്ന് എത്തിയ ചുമട്ട് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മർദ്ദിച്ചു.

സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് മർദ്ദിച്ചതെ ന്നാണ് ദീപകിന്റെ പരാതി. മർദ്ദനം, ഭീഷണിപ്പെടുത്തൽ, പണാപഹരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആലത്തൂർ പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.
 

click me!