
പട്ടത്താനം: കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാങ്കിലെ സ്വർണ വായ്പ ക്രമക്കേടില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ മനംനൊന്ത് മരിക്കുന്നു എന്നാണ് ആത്മഹത്യക്കുറിപ്പ്. അസ്വഭാവിക മരണത്തിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവും പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ അഭിലാഷ് ഭരതനാണ് ആത്മഹത്യ ചെയ്തത്.2016 ല്‍ ബാങ്കില്‍ നടന്ന സ്വര്‍ണവായ്പ ക്രമക്കേടുമായി ബന്ധപ്പട്ട് കഴിഞ്ഞ ദിവസം അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ബ്രാഞ്ച് മാനേജരായിരുന്ന അജിത്താണ് മരണത്തിന് ഉത്തരവാദി എന്നുള്ള അഭിലാഷിന്റെ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നു ലഭിച്ചു.
ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം ഉടമസ്ഥന്‍റെ അനുമതി ഇല്ലാതെ വിറ്റെന്നാണ് പരാതി. ക്രമക്കേടില്‍ വകുപ്പ്തല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam