തിരുവനന്തപുരത്ത് വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്, രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 21, 2022, 10:20 PM IST
Highlights

ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 22 കിലോ ഹെറോയിന്‍. സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇവര്‍ എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തതയല്ല. 

കെട്ടിടത്തിൻ്റെ മുകൾ നിലയിൽ വാടകക്ക് മുറിയെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു ഇരുവരും. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ ചെന്നൈ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്. 

കാസർകോട് കാഞ്ഞങ്ങാടും  ലഹരിമരുന്ന് കണ്ടെത്തി. 196 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. വെള്ളരിക്കുണ്ട് സ്വദേശി  വി രഞ്ജിത്തിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പിടികൂടിയത് വിപണിയിൽ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നെന്ന് അധികൃതര്‍  പറഞ്ഞു. 

click me!