മിഷേൽ ഷാജിയുടെ മരണത്തിന് രണ്ട് വയസ്; ദുരൂഹത ആവർത്തിച്ച് കുടുംബം

By Web TeamFirst Published Mar 8, 2019, 6:53 AM IST
Highlights

രണ്ട് വർഷം മുന്‍പാണ് ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേലിനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച പൊലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്.

കൊച്ചി: സിഎ വിദ്യാർത്ഥിയായിരുന്ന പിറവം സ്വദേശി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് രണ്ട് വയസ്സ്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബവും ആക്ഷൻ കൗൺസിലും കൊച്ചിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.

രണ്ട് വർഷം മുന്‍പാണ് ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേലിനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച പൊലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകം ആണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ മിഷേൽ ആക്ഷൻ കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചത്.

മണിക്കൂറുകൾ വെള്ളത്തിൽ കിടന്നെന്നും പറയുമ്പോഴും മിഷേലിന്‍റെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്. മിഷേലിന്‍റെ മൊബൈൽ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി.


മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരൻ സിപി റഷീദിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച് തീരുമാനം ബന്ധുക്കളെ അറിയിക്കും.

click me!