പതിനൊന്നുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്കെതിരെ കേസ്

Published : Mar 07, 2019, 06:30 PM IST
പതിനൊന്നുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്കെതിരെ കേസ്

Synopsis

അല്‍പിനയിലെ കോടതിയില്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 2016 മുതലാണ് അധ്യാപികയും താനുമായി ശാരീരിക ബന്ധം പുലര്‍ത്തി തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു

ലാന്‍സിംഗ്: പതിനൊന്നുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്കെതിരെ കേസ്. അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്താണ് സംഭവം അരങ്ങേറിയത്. അദ്ധ്യപികയായ 38കാരി വിന്‍ഫീല്‍ഡ് തന്റെ വിദ്യാര്‍ത്ഥിയെ സമ്മാനങ്ങള്‍ വാങ്ങി കൊടുത്തും വിനോദ സഞ്ചാരങ്ങള്‍ക്ക് കൊണ്ടുപോയും പ്രീതിപിടിച്ചെടുത്ത് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി അധ്യാപികയായ 38കാരി വിന്‍ഫീല്‍ഡ് തന്റെ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് വിവരം. 

കേസ് എടുത്ത പൊലീസ്,  അല്‍പിനയിലെ കോടതിയില്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 2016 മുതലാണ് അധ്യാപികയും താനുമായി ശാരീരിക ബന്ധം പുലര്‍ത്തി തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ആ വര്‍ഷം  ജൂലൈ 2നാണ് ആദ്യമായി തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതും അധ്യാപികയുടെ വീട്ടില്‍ വെച്ചായിരുന്നു -വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു.    അധ്യാപികയായ വിന്‍ഫീല്‍ഡ് പല ഹോട്ടലുകളിലും തന്നെ കൂട്ടിക്കൊണ്ട് പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പലപ്പോഴും അധ്യാപിക നഗ്ന ചിത്രങ്ങള്‍ അയച്ചു തന്നു. ഒരിക്കല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അദ്ധ്യാപിക പറഞ്ഞതായും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. 

സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനായി അദ്ധ്യാപികയ്‌ക്കൊപ്പമുള്ള ബന്ധം ആദ്യം തന്നെ സഹായിച്ചിട്ടുണ്ടെങ്കിലും പിന്നെ സമ്മര്‍ദ്ദം ഉണ്ടാക്കിയെന്ന് മൊഴിയില്‍ പറയുന്നു.അവരുടെ വീട്ടിലും തന്നെ കൊണ്ടുപോയിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. വിവാഹിതയായ അദ്ധ്യാപിക മൂന്ന് മക്കളുടെ അമ്മയാണ്. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ മറ്റൊരു പെണ്‍കുട്ടി കണ്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്. അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ച നിരവധി മെസേജുകളാണ് ഫോണില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടി തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചതും. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമെന്ന് തെളിയുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും; അപകടത്തിൽപ്പെട്ടത് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ പോയ സംഘം
സർവ്വീസ് തീരാൻ ആറരവർഷം, വഴിവിട്ട കാര്യങ്ങൾക്ക് കൂട്ടുനിന്നില്ല, അസോസിയേഷന്റെ കണ്ണിലെ കരടായി, പ്രതികാര നടപടി ഭയന്ന് സ്വയം വിരമിച്ച് പൊലീസ് ഉദ്യോഗസ്ഥൻ