
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിലായി. കുന്നത്തുകാൽ സ്വദേശി അനുരാജ് എന്ന 22 കാരനാണ് പിടിയിലായത്. വെള്ളറട പൊലീസാണ് പ്രതിയെ പിടികൂടിയത്. വീട്ടമ്മയെ ആരും ഇല്ലാത്ത തക്കം നോക്കി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ പ്രതിയുടെ അതിക്രമത്തെ തുടർന്ന് വീട്ടമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മക്കളെയും പ്രതി ഉപദ്രവിച്ചു. ഇവരെ ചവിട്ടി വീഴ്ത്തിയ ശേഷം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അനുരാജ് കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
തൃശ്ശൂരിൽ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു
തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടിയുടെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാൾ പൊലീസ് പിടിയിലാണ്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്.
വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ രണ്ടുമാസം മുമ്പ് മലപ്പുറത്ത് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസ് ആവശ്യത്തിനായി അമ്മ മലപ്പുറത്തേക്ക് പോയ സമയത്താണ് പീഡനം നടന്നത്. അച്ഛന്‍റെ സുഹൃത്തുക്കളും മയക്കുമരുന്ന് ഇടപാടുകാരുമായ മൂന്നു പേരെ മകളെ നോക്കാൻ ഏൽപ്പിച്ചാണ് അമ്മ മലപ്പുറത്ത് പോയത്. ഈ സമയത്താണ് പീഡനം നടന്നത്. വീട്ടിൽ തിരിച്ചെത്തിയ അമ്മയോട് മകൾ ഇക്കാര്യം പറഞ്ഞെങ്കിലും ആരോടും പറയാതെ ഇവരത് മൂടിവെച്ചു. എന്നാൽ പ്രതികൾ വീണ്ടും വീട്ടിലെത്തി പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കുട്ടി സ്കൂളിലെ അധ്യാപകരോട് സംഭവം പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ കേസെടുത്താണ് പൊലീസ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ എസിപിക്കാണ് കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതല. പെണ്‍കുട്ടി സി ഡബ്ല്യു സിയുടെ സംരക്ഷണയിലാണ്. വിവരം പുറത്തു പറയാത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേർക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam