
തൃശ്ശൂർ: വലപ്പാട് മീഞ്ചന്തയിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച. പത്തുലക്ഷത്തോളം രൂപ മോഷ്ടാക്കൾ കവർന്നു. ദേശീയപാതയോട് ചേർന്നുള്ള വികെഎസ് ട്രേഡേഴ്സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് കവർച്ച നടന്നത്. രാവിലെ ഏഴുമണിയോടെയാണ് കടയുടമ കവർച്ച നടന്ന വിവരം അറിയുന്നത്. സിഗരറ്റ് ഉൾപ്പെടെ വാങ്ങിയതിൽ നൽകാനുള്ള പണം അലമാരക്ക് മുകളിലെ ഒരു ബാഗിലാണ് സൂക്ഷിച്ചിരുന്നത്.
വലപ്പാട് പൊലീസ് നടത്തിയ തിരച്ചിലിൽ മീഞ്ചന്തയിലെ മറ്റൊരു കെട്ടിടത്തിന്റെ ടെറസിൽ രണ്ട് ബാഗുകളും കണ്ടെത്തി. പണം കവർന്ന ശേഷം ബാഗുകൾ അവിടെ തന്നെ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്‌ക്വാഡും, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മതപഠനത്തിനെത്തിയ 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ
അതേ സമയം സമീപത്തെ ഹോട്ടലിൽ പണിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഇന്നലെ വൈകീട്ടോടെ നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇയാൾ താമസിക്കുന്ന മുറിയിലും ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. പണം കടയിൽ സൂക്ഷിക്കുന്നുണ്ടെന്ന് കൃത്യമായി അറിയാവുന്നവർ ആയിരിക്കാം കവർച്ചക്ക് പിന്നിലെന്നാണ് കരുതുന്നത്.
സോളാർ പീഡന കേസ്, കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു
തൃശ്ശൂരിൽ പ്ലസ്ടുക്കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് കഞ്ചാവ് മാഫിയ ബന്ധവും
തൃശ്ശൂർ: തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലാത്സംഗം ചെയ്തു. പെൺകുട്ടിയെ പിതാവിൻ്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. ഇവരിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്.
പുന്നയൂര്‍കുളം വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ രണ്ടുമാസം മുമ്പ് മലപ്പുറത്ത് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസ് ആവശ്യത്തിനായി അമ്മ മലപ്പുറത്തേക്ക് പോയപ്പോള്‍ അച്ഛന്‍റെ സുഹൃത്തുക്കളും മയക്കുമരുന്ന് ഇടപാടുകാരുമായ മൂന്നുപേരോട് മകള്‍ വീട്ടിലൊറ്റയ്ക്കായതിനാല്‍ നോക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചു. വീട്ടിലെത്തിയ സുഹൃത്തുക്കള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും അമ്മ സംഭവം മൂടിവച്ചു. ഈ മാസം പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സ്കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപികയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപികയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
പ്രതികളിലൊരാളെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു റിമാന്‍റിലാക്കി. മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഗുരുവായൂര്‍ എസിപി അറിയിച്ചു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സിഡബ്ലിയുസിയുടെ സംരക്ഷണയിലാണ്. ബലാത്സംഗ വിവരം പുറത്തുപറയാത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തേക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമോ എന്ന കാര്യം പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam