ദളിത്‌ യുവാവുമായി പ്രണയം, മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു; ഞെട്ടിച്ച് ദുരഭിമാന കൊല, കാമുകൻ ജീവനൊടുക്കി

Published : Jun 28, 2023, 01:09 PM ISTUpdated : Nov 07, 2023, 05:49 PM IST
ദളിത്‌ യുവാവുമായി പ്രണയം, മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു; ഞെട്ടിച്ച് ദുരഭിമാന കൊല, കാമുകൻ ജീവനൊടുക്കി

Synopsis

കോലാർ സ്വദേശി പ്രീതി ആണ് മരിച്ചത്. പ്രീതി മരിച്ചത് അറിഞ്ഞ കാമുകൻ ഗംഗാധർ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പ്രീതിയുടെ അച്ഛൻ കൃഷ്ണമൂർത്തിയെ കോലാർ പൊലീസ് അറസ്റ്റ് ചെയിട്ടുണ്ട്. 

ബെംഗ്ലൂരു: കർണാടകയിൽ ദളിത്‌ യുവാവുമായി പ്രണയത്തിൽ ആയിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛൻ. കോലാർ സ്വദേശി പ്രീതി ആണ് മരിച്ചത്. പ്രീതി മരിച്ചത് അറിഞ്ഞ കാമുകൻ ഗംഗാധർ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പ്രീതിയുടെ അച്ഛൻ കൃഷ്ണമൂർത്തിയെ കോലാർ പൊലീസ് അറസ്റ്റ് ചെയിട്ടുണ്ട്. 

ബിരുദ വിദ്യാർത്ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വർഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. പ്രീതിയുടെ വീട്ടുകാർ പ്രണയത്തിന് എതിരായിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് പ്രീതി പറഞ്ഞതിനെ തുടർന്ന് ഇന്നലെ അച്ഛനും പ്രീതിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതേത്തുടർന്നാണ് മകളെ കൃഷ്ണമൂർത്തി കഴുത്ത് ഞെരിച്ച് കൊന്നത്. ഗൊല്ല സമുദായാംഗമാണ് മരിച്ച പ്രീതി. ഗംഗാധർ ദളിത്‌ സമുദായാംഗമാണ്. സംഭവത്തില്‍ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗംഗാധറിന്റെയും പ്രീതിയുടെയും മരണത്തിൽ പ്രതിഷേധവുമായി നിരവധി ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. 

Also Read:  'ലക്ഷ്യം വെച്ചത് വധുവിനെ, കൊലയിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോഷം'; കണ്ണീരണിഞ്ഞ് വിവാഹ വീട്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം