വീണ്ടും ദുരഭിമാനക്കൊല; ഇതരമതസ്ഥനെ വിവാഹം ചെയ്തു; യുവതിയെയും യുവാവിനെയും വീട്ടുകാര്‍ കൊലപ്പെടുത്തി

Published : Oct 18, 2023, 11:26 PM ISTUpdated : Oct 18, 2023, 11:30 PM IST
വീണ്ടും ദുരഭിമാനക്കൊല; ഇതരമതസ്ഥനെ വിവാഹം ചെയ്തു; യുവതിയെയും യുവാവിനെയും വീട്ടുകാര്‍ കൊലപ്പെടുത്തി

Synopsis

ഒക്ടോബർ 14ന് മുംബൈയിലെ പ്രാന്ത പ്രദേശത്തുനിന്ന് കിട്ടിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുരഭിമാനകൊലയുടെ ചുരുളഴിച്ചത്. 

മുംബൈ: ഇതര മതസ്ഥനെ വിവാഹം ചെയ്തതിനെ ചൊല്ലി യുവതിയെയും ഭർത്താവിനെയും യുവതിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. മുംബൈയിലാണ് മനസാക്ഷിയെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. ഒക്ടോബർ 14ന് മുംബൈയിലെ പ്രാന്ത പ്രദേശത്തുനിന്ന് കിട്ടിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുരഭിമാനകൊലയുടെ ചുരുളഴിച്ചത്.

10 സംഘങ്ങളായി തിരിഞ്ഞുള്ള പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ഉത്തർപ്രദേശ് സ്വദേശിയായ കരൺ രമേശ് ചന്ദ്രയാണെന്ന് കണ്ടെത്തി. കഴിഞ്ഞവർഷം കുടുംബങ്ങളുടെ എതിർപ്പ് മറികടന്ന് ഗുൽനാസ് എന്ന് പേരുള്ള യുവതിയുമായി 23 കാരനായ കരണിന്റെ വിവാഹം നടന്നിരുന്നു. ഗുൽനാസിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ യുവതിയുടെ മൃതദേഹവും നവി മുംബൈയിൽ നിന്ന് കിട്ടി. ഗുൽനാസിന്‍റെ അച്ഛൻ ഗൊരാഖാനെയും സഹോദരനെയും മറ്റൊരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ട്രെയിനിനുള്ളില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ പാംപേഴ്സ്, തുറന്നപ്പോള്‍ കണ്ടെത്തിയത് 20ലക്ഷത്തിന്‍റെ ഹെറോയിന്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ