ഐസിയുവിൽ കഴിയുന്ന 15 കാരിയെ കയറിപ്പിടിച്ചു, ശരീര ഭാഗങ്ങളിൽ ചുംബിച്ചു; 40 കാരനായ തൂപ്പുകാരൻ അറസ്റ്റിൽ

Published : Oct 10, 2023, 09:42 PM IST
ഐസിയുവിൽ കഴിയുന്ന 15 കാരിയെ കയറിപ്പിടിച്ചു, ശരീര ഭാഗങ്ങളിൽ ചുംബിച്ചു; 40 കാരനായ തൂപ്പുകാരൻ അറസ്റ്റിൽ

Synopsis

വീട്ടുകാരുമായി വഴക്കിട്ട് അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയോടാണ് തൂപ്പുകാരൻ ലൈംഗിക അതിക്രമം നടത്തിയത്.

മുംബൈ: മുംബൈയിൽ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമണം. പെൺകുട്ടിയെ കയറിപ്പിടിച്ച് ശരീരഭാഗങ്ങളിൽ സ്പർശിച്ച ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജെജെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ രോഹിദാസ് സോളങ്കി(44) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാരുമായി വഴക്കിട്ട് അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയോടാണ് തൂപ്പുകാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഐസിയുവിൽ ക്ലീനിംഗിനെത്തിയ സോളങ്കി മുറിയിലുണ്ടായിരുന്ന ഡയപ്പറും മറ്റും പുറത്തെ ഡസ്റ്റ് ബിന്നിലേക്ക് കളയാൻ കുട്ടിയുടെ ബന്ധുവിനെ പുറത്തേക്ക് പറഞ്ഞയച്ചു. ബെഡ്ഡിലെ വിരിപ്പ് മാറ്റുന്നതിനിടെ ഇയാള്‍ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു.

ശാരീരിക അവശതകളുള്ള കുട്ടിക്ക് പ്രതികരിക്കാനായില്ല. പുറത്തേക്ക് പോയ ബന്ധു തിരികെയെത്തിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. ശുചീകരണ തൊഴിലാളി തന്നെ കടന്ന് പിടിച്ച് ചുംബിച്ചെന്നും ശരീരഭാഗങ്ങളിൽ സ്പർശിച്ചതായും പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞു. തുടർന്ന് പൊലീസിനെയും ആശുപത്രി അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തി  പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Read More :  'നിധിൻ സാറെ സ്കൂളിലേക്കൊന്നു വരണം'; ഓടിയെത്തി സംസാരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പെൺകുട്ടി, വായിക്കണം ഈ കുറിപ്പ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാനഡയിൽ കന്നട സംഘടന തുടങ്ങി പിന്നാലെ ഭാരവാഹിയായ ഇന്ത്യൻ ടെക്കിയെ അജ്ഞാതർ വെടിവച്ചു കൊന്നു
ചെന്നൈയിൽ മലയാളിയായ യുവനടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതി പിടിയില്‍