തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് പീഡനം; വീട്ടിലെ സഹായി അറസ്റ്റില്‍

Published : Jan 21, 2021, 03:31 PM IST
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് പീഡനം; വീട്ടിലെ സഹായി അറസ്റ്റില്‍

Synopsis

അമ്മ വിദേശത്തായതിനാല്‍ പെണ്‍കുട്ടികള്‍ അമ്മൂമയോടൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് സഹായിയായ മധ്യവയസ്ക്കന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടിലെ സഹായിയായ മധ്യവയസ്ക്കന്‍ പീഡിപ്പിച്ചു. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി വിക്രമനെ (65) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ വിദേശത്തായതിനാല്‍ പെണ്‍കുട്ടികള്‍ അമ്മൂമയോടൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. 

വീട്ടില്‍ ആളില്ലാത്ത സമയത്താണ് സഹായിയായ മധ്യവയസ്ക്കന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. നാലു മാസത്തോളം ഇയാള്‍ അതിക്രമം തുടര്‍ന്നു. കുട്ടികള്‍ അയല്‍ക്കാരോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും