ഫേസ്ബുക്ക് സുഹൃത്ത് 2.2 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന് വീട്ടമ്മയുടെ പരാതി

By Web TeamFirst Published Aug 4, 2019, 7:26 PM IST
Highlights

ഏകദേശം 2.2 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങളാണ് വീട്ടമ്മ യുവാവിന് നല്‍കിയത്. പിന്നീട് ഇയാളെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതെ ആയി. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. 

ബെംഗളൂരു: ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് 2.2 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ. രാജരാജേശ്വരി നഗർ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്. സംഭവത്തില്‍ ജെപി നഗർ സ്വദേശി മഞ്ജുനാഥ് എന്ന വിനോദിന്റെപേരിൽ പൊലീസ് കേസെടുത്തു.

തട്ടിപ്പിനെക്കുറിച്ച് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്, ജൂണ്‍ ആദ്യ ആഴ്ചയിലാണ് മഞ്ജുനാഥ് തനിക്ക് ഫേസ്ബുക്കില്‍ റിക്വസ്റ്റ് നല്‍കിയത്. പിന്നീട് താനുമായി ഇയാള്‍ നിരന്തരം ചാറ്റ് ചെയ്തു. ഇതിനിടെ ഫോണ്‍നമ്പറുകള്‍ കൈമാറിയിരുന്നു. പരിചയപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ സഹോദരി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് വിളിച്ചു. അന്ന് 4500 രൂപ കടമായി നല്‍കി.

പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നും ഒന്നര ലക്ഷം രൂപ വേണമമെന്നും ആവശ്യപ്പെട്ടു. തന്‍റെ പക്കല്‍ അത്രയും തുക ഇല്ലാത്തതിനാല്‍ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നല്‍കി. മൂന്ന് മാല അടക്കമുള്ള ആഭരണങ്ങളാണ് മഞ്ജുനാഥിന് നല്‍കിയത്. ഏകദേശം 2.2 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങളാണ് വീട്ടമ്മ യുവാവിന് നല്‍കിയത്. പിന്നീട് ഇയാളെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതെ ആയി. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

click me!