വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍

Published : Sep 03, 2023, 12:02 PM ISTUpdated : Sep 03, 2023, 01:42 PM IST
വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍

Synopsis

കണ്ണൂർ എടക്കാട് സ്വദേശി സാബിറ (45) യ്ക്കാണ് വെട്ടേറ്റത്. സാരമായി പരുക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: കണ്ണൂര്‍ എടക്കാട് വീട്ടമ്മയെ  വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. എടക്കാട് സ്വദേശി സാബിറ (45) യ്ക്കാണ്സാബിറ (45) യ്ക്കാണ് വെട്ടേറ്റത്. വയറ്റിൽ ഗുരുതരമായി പരുക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബിറയുടെ സുഹൃത്തായ കുത്തുപറമ്പ് സ്വദേശി ഫയറൂസിനാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് ആക്രമണം നടന്നത്. ഇരുവരും തമ്മിൽ മുൻ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം പോത്തകൻകോട് യുവതിയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിലായി. പോത്തൻകോട് ചന്തവിള നൗഫിൻ മൻസിലിൽ നൗഫിയയെ ഇന്നലെ രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻറെ പരാതിയിലാണ് ഭർത്താവ് റഹീസ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. റഹീസ് ഖാൻ നിരന്തരം നൗഫിയയെ മർദ്ദിക്കാറുണ്ടെന്നാണ് സഹോദരൻറെ പരാതി. 12 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൂന്ന് കുട്ടികളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ