
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാന കൊലപാതകം. ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. 19 കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരാണ് കൊലപ്പെടുത്തിയത്. മാന്യതയുടെ ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ 19കാരിയുടെ പിതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. ആറുമാസം ഗർഭിണിയായിരുന്നു മാന്യത പാട്ടീൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam