കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

ബെം​ഗളൂരു: മൈസൂരുവിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി മുഹമ്മദ് വി. ആണ് മരിച്ചത്. ഇരുപത് വയസായിരുന്നു. കോഴിക്കോട് ആയഞ്ചേരി സ്വദേശിയാണ്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)