നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു, പ്രതികളായ യുവാക്കൾ അറസ്റ്റിൽ

Published : Aug 08, 2025, 10:03 AM ISTUpdated : Aug 08, 2025, 10:06 AM IST
huma qureshi cousin asif qureshi murder nizamuddin delhi 2025

Synopsis

സംഭവത്തിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളായ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. 

ദില്ലി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു ദില്ലിയിൽ കൊല്ലപ്പെട്ടു. ആസിഫ് ഖുറേഷിയാണ് മരിച്ചത്. ജം​ഗ്പുര പ്രദേശത്ത് പാർക്കിംഗ് തർക്കത്തെ തുടർന്ന് അയൽക്കാരൻ ആക്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം. ആസിഫ് തന്റെ അയൽക്കാരനോട് തന്റെ ഗേറ്റിൽ തടസ്സം സൃഷ്ടിച്ചിരുന്ന ഒരു സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വാ​ഗ്വാദമുണ്ടായി. തുടർന്ന് അയൽക്കാരൻ മൂർച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിച്ചു. 

സംഭവത്തിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളായ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. 42 കാരനായ ആസിഫ് ഖുറേഷി ചിക്കൻ ബിസിനസ് നടത്തുന്നു. ആസിഫുമായി അക്രമി ഇതിനുമുമ്പ് വഴക്കിട്ടിരുന്നുവെന്നും ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണ് അയാൾ ക്രൂരമായി കൊല്ലപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ