
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷന്‍ നവീകരണത്തിനിടെ അസ്ഥികൂടം കണ്ടെത്തി. പൊലീസ് സ്റ്റേഷന്റെ പറമ്പില്‍ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കിട്ടിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്.
തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടേയും ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. നാലുവർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന പഴയ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടം സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടത്തിന്‍റെ ചിലഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂറത്ത് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ഫോറന്‍സിക്ക് പരിശോധനയും, അന്വേഷണവും പുരോഗമിക്കുകയാമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam