
സോള്‍: ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ വില്‍ക്കുന്ന സംഘം പിടിയില്‍. ദക്ഷിണ കൊറിയയിൽ ഒളിക്യാമറ ഉപയോഗിച്ച് ഹോട്ടലില്‍ താമസിക്കുന്നവരുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഓൺലൈൻ കച്ചവടം നടത്തിയ മൂന്നു പേർ അറസ്റ്റിലായത്. ഹോട്ടലുകളിൽ താമസിച്ച 1,600 പേരുടെ നഗ്നദൃശ്യങ്ങളാണ് ഇത്തരത്തിൽ പകർത്തി ഇവര്‍ വില്‍പ്പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇതിലൂടെ ഈ സംഘം 5 ലക്ഷം രൂപയോളം സമ്പാദിച്ചു. ടിവി, ഹെയർ ഡ്രയർ ഹോൾഡർ, സോക്കറ്റ് എന്നിവിടങ്ങളിൽ അതീവ രഹസ്യമായി ചെറിയ കാമറകൾ ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. കൊറിയയിലെ 10 നഗരങ്ങളിലെ ഹോട്ടലുകളിൽനിന്നാണ് പ്രതികൾ രഹസ്യ ചിത്രങ്ങൾ പകർത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇതിനായി 1 എംഎം ലെൻസ് കാമറകൾ പ്രതികൾ ഈ ഹോട്ടലുകളിൽ സ്ഥാപിച്ചു.
നവംബറിൽ വെബ്സൈറ്റ് തയാറാക്കി. മുപ്പത് സെക്കൻഡ് ദൃശ്യങ്ങൾ സൗജന്യമായി നൽകിയ ശേഷം താൽപര്യപ്പെടുന്നവർക്ക് പണം സ്വീകരിച്ച് പൂർണ വീഡിയോ നൽകുകയായിരുന്നു രീതി. വെബ്സൈറ്റിലൂടെ 803 വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam