റെയില്‍വേ സ്റ്റേഷനിലെ ടിവിയിലെ പരസ്യത്തിന് പകരം വന്നത് അശ്ലീല ദൃശ്യങ്ങള്‍; കേസ്, നടപടി

Published : Mar 20, 2023, 03:13 PM IST
റെയില്‍വേ സ്റ്റേഷനിലെ ടിവിയിലെ പരസ്യത്തിന് പകരം വന്നത് അശ്ലീല ദൃശ്യങ്ങള്‍; കേസ്, നടപടി

Synopsis

മൂന്ന് മിനിറ്റോളമാണ് അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.

പട്ന: റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിനിടെ വന്നത് അശ്ലീല സിനിമാ ദൃശ്യങ്ങള്‍. ബിഹാറിലെ പട്ന റെയില്‍വേ സ്റ്റേഷനിലാണ് നൂറ് കണക്കിന് ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് ടിവിയില്‍ അശ്ലീല സിനിമാ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. മൂന്ന് മിനിറ്റോളമാണ് അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.

അശ്ലീല ദൃശ്യങ്ങള്‍ പൊതു ടിവിയില്‍ സംപ്രേക്ഷണം ചെയ്ത് കണ്ടതോടെ ആദ്യം ഞെട്ടലിലായ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന കമ്പനിയെ ബന്ധപ്പെട്ടാണ് ടിവിയിലെ പ്രക്ഷേപണം നിര്‍ത്തിപ്പിച്ചത്. യാത്രക്കാരുടെ പരാതിക്ക് പിന്നാലെയായിരുന്നു ഇത്. റെയില്‍വ പൊലീസിനെയാണ് ആദ്യം വിവരം അറിയിച്ചതെങ്കിലും നടപടി എടുക്കാന്‍ കാലതാമസം വന്നുവെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

ഇതിന് പിന്നാലെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. സ്റ്റേഷനിലെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള കരാറിലുണ്ടായിരുന്ന ദത്ത കമ്യൂണിക്കേഷനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട് റെയില്‍വേ. ഏജന്‍സിക്ക് പിഴയിട്ടതിന് പിന്നാലെ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തതായി റെയില്‍വേ വ്യക്തമാക്കി.  

ഇവരുമായി ഉണ്ടായിരുന്ന കരാര്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്റ്റേഷനിലെ പ്ലാറ്റ്ഫോം 10ലായിരുന്നു അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചത്. ഇതില്‍ ചില ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തിട്ടുണ്ട്. അമ്പരപ്പിക്കുന്ന അനാസ്ഥയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ സംഭവം വിവാദമായിരിക്കുകയാണ്. പത്താമത്തെ പ്ലാറ്റ് ഫോമില്‍ മാത്രമാണോ ഈ ദൃശ്യങ്ങള്‍ വന്നതെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം മുംബൈ വര്‍ളി റോഡിലെ എല്‍ഇഡി ഡിസ്പ്ലേയില്‍ കഞ്ചാവിന്‍റെ പരസ്യം വന്നത് വലിയ വിവാദമായിരുന്നു. ഹാജി അലി ഗര്‍ഗയ്ക്ക് സമീപമുള്ള ജംഗ്ഷനിലെ എല്‍ഇഡി ഡിസ്പ്ലേയിലായിരുന്നു ഇത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ നഷ്ടപരിഹാരം നൽകിയില്ല, ഇടപെട്ട് കോടതി, കൊല്ലം കളക്ട്രേറ്റിൽ ജപ്തി, 2 ഏക്കർ സ്ഥലം ജപ്തി ചെയ്തു
മൂന്നാം വളവിൽ ബസും ഗുഡ്സും ഉരസി, പ്രശ്നം പരിഹരിച്ചതോടെ വിനോദ യാത്രാ സംഘത്തിന് മർദ്ദനം, മുണ്ട് അടക്കം വലിച്ചുകീറി, യുവാക്കൾ റിമാൻഡിൽ