നിലമ്പൂരില്‍ കാട്ടുപന്നിയുടെ ഇറച്ചിയും തോക്കുകളുമായി നായാട്ട് സംഘം പിടിയില്‍

Published : Jun 06, 2020, 10:43 AM IST
നിലമ്പൂരില്‍ കാട്ടുപന്നിയുടെ ഇറച്ചിയും തോക്കുകളുമായി നായാട്ട് സംഘം പിടിയില്‍

Synopsis

സംഘത്തിൽ നിന്നും ലൈസൻസ് ഇല്ലാത്ത നാല് നാടൻ തോക്കുകളും,10 തിരകളും, ഒന്നര കിലോ കാട്ടുപന്നിയിറച്ചിയും വെടിമരുന്നുകളും  പിടിച്ചെടുത്തു.

മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് മൂന്നംഗ നായാട്ട് സംഘം വനംവകുപ്പിന്‍റെ പിടിയിലായി. കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ്, പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാൽ, നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നൻ നിസാർ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ നിന്നും ലൈസൻസ് ഇല്ലാത്ത നാല് നാടൻ തോക്കുകളും,10 തിരകളും, ഒന്നര കിലോ കാട്ടുപന്നിയിറച്ചിയും വെടിമരുന്നുകളും  പിടിച്ചെടുത്തു.

എടവണ്ണ വനം റെയ്ഞ്ചിന്റെ പരിധിയിലുള്ള അകമ്പാടം, പെരുവമ്പാടം, മൂലേപ്പാടം, മതിൽ മൂല, കല്ലുണ്ട, ആഡ്യൻപാറ വനമേഖലകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്