കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണു വാണ് മരിച്ചത്.
കൊച്ചി: കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണു വാണ് മരിച്ചത്. പത്തനംതിട്ട സ്വദേശി ആരോമൽ, തൃശൂർ സ്വദേശി ആദിത്യൻ എന്നിവർക്ക് പരിക്കേറ്റു. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മൂവരും. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം
കോഴിക്കോട് താമരശ്ശേരിയിൽ ബസും കാറും കൂട്ടിഇടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ദേശീയപാതയിൽ പെരുമ്പള്ളിയിൽ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. അമിത വേഗതയിൽ ദിശതെറ്റി എത്തിയ കാർ വായനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബസിസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിമാറിയ ബസും കാറും സമീപത്തെ വീടിന്റെ ചുറ്റുമതിലിൽ ഇടിച്ചണ് നിന്നത്. കാറിൽ യാത്രചെയ്തിരുന്ന കോഴിക്കോട് തിക്കോടി സ്വദേശി സുർജിത്, മന്ദങ്കാവ് സ്വദേശികളായ സുരേഷ് ബാബു, സത്യൻ എന്നിവർക്കാണ് പരിക്കേറ്റ്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാർക്ക് നിസാര പരിക്കുകളാണുള്ളത്.

