ബൈക്കില്ലാത്തതിന് കാമുകിയുടെ കുത്തുവാക്ക്; എട്ടു ബൈക്കുകള്‍ മോഷ്ടിച്ച് കാമുകന്‍

By Web TeamFirst Published Mar 8, 2020, 3:58 PM IST
Highlights

പ്രണയദിനത്തില്‍ ബൈക്കില്ലാത്തതിന് കാമുകി അധിക്ഷേപിച്ച യുവാവ് എട്ടു ബൈക്കുകള്‍ മോഷ്ടിച്ചതിന് അറസ്റ്റില്‍. 

ദില്ലി: ബൈക്കില്ലാത്തതിന്‍റെ പേരില്‍ കാമുകി അധിക്ഷേപിച്ച യുവാവ് എട്ടു ബൈക്കുകള്‍ മോഷ്ടിച്ചതിന് അറസ്റ്റില്‍. കാമുകിക്ക് തന്നോട് മതിപ്പ് തോന്നാന്‍ വേണ്ടിയാണ് ഇയാള്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. ദില്ലിയിലാണ് സംഭവം.

ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ ഇല്ലാത്തതിന് കാമുകി 20 കാരനായ ലളിത് കുമാറിനെ  അധിക്ഷേപിച്ചത്. തുടര്‍ന്ന് ലളിത് പിന്നീടുള്ള ദിവസങ്ങളില്‍ ബൈക്കുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കുകള്‍ മോഷ്ടിച്ചതിന് ലളിതിനൊപ്പം സുഹൃത്തായ ഷഹീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.   

നഗരത്തില്‍ ദ്വാരക പ്രദേശത്ത് രണ്ട് ക്രിമിനലുകള്‍ എത്തിയെന്ന വിവരത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 1.8 ലക്ഷം രൂപ വിലയുള്ള ബൈക്കുകളുമായി പ്രതികള്‍ പിടിയിലായത്. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ആകെ എട്ടു ബൈക്കുകള്‍ മോഷ്ടിച്ചതായി ഇവര്‍ മൊഴി നല്‍കി. കാമുകിയെ സന്തോഷിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഇവര്‍ പറഞ്ഞു.  

click me!