സ്ത്രീധന പ്രശ്നം; വിവാഹ രാത്രിയില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു

Published : Mar 17, 2019, 04:45 PM IST
സ്ത്രീധന പ്രശ്നം; വിവാഹ രാത്രിയില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു

Synopsis

 ക്രൂരമായി ബലാത്സംഗത്തിന്  ശേഷം യുവതിയെ മുറിക്കുള്ളിലാക്കി ഇവര്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.പിറ്റേദിവസം രാവിലെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 

മുസാഫര്‍നഗര്‍: വിവാഹ ദിനത്തില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. സ്ത്രീധനത്തെചൊല്ലിയാണ് ക്രൂരബലാത്സംഗം നടന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.  ക്രൂരമായി ബലാത്സംഗത്തിന്  ശേഷം യുവതിയെ മുറിക്കുള്ളിലാക്കി ഇവര്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. തുടർന്ന് പിറ്റേദിവസം രാവിലെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മാര്‍ച്ച് ആറിന് നടന്ന സംഭവത്തെക്കുറിച്ച് പുറത്തിറിയുന്നത് പതിനാലിനാണ്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെ ഭർത്താവും ബന്ധുവും മദ്യപിച്ചിരുന്നതായും ഇരുവരും ചേര്‍ന്ന് തന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സഹോദരന്‍ മൊഴി നല്‍കി. മാത്രമല്ല ഭര്‍ത്താവിന്‍റെ കുടുംബം സ്ത്രീധനം ഇപ്പോഴും ആവശ്യപ്പെടുകയാണെന്നും ഇയാള്‍ പറഞ്ഞു. ഭർത്താവിനും ബന്ധുവിനും എതിരെ പൊലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ