
കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയില്‍ ഭാര്യയെ മര്‍ദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ശാരീരികമായി മാത്രമല്ല, മാനസികമായും ഭർത്താവ് ഫിറോസ് സഫിയ എന്ന യുവതിയെ പീഡിപ്പിക്കുമായിരുന്നു. ഫിറോസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് വാഴക്കാട് പൊലീസ്.
കഴിഞ്ഞമാസം പതിനഞ്ചിന് ചെറിയ കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് ഫിറോസ് ഖാന്‍ ബെല്‍റ്റ് കൊണ്ട് കണ്ണിനുള്‍പ്പെടെ ക്രൂരമായി അടിച്ചെന്ന് യുവതി പറയുന്നു. മര്‍ദനത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി. മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന് ആരോടും പറയരുതെന്ന് ഭര്‍ത്താവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നു.
സമാന തരത്തിലുള്ള മര്‍ദനങ്ങള്‍ പതിവായിരുന്നെന്നും ഭാര്യ എന്ന പരിഗണനയോ സ്വാന്തന്ത്ര്യമോ ഇതുവരെ ലഭിച്ചില്ലെന്ന് സഫിയ പറയുന്നു.വാഴക്കാട് പൊലീസ് കേസെടുത്ത് ഭര്‍ത്താവ് ഫിറോസിനെ അറസ്റ്റ് ചെയ്തു.
നേരത്തെയും ഭര്‍ത്താവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയിരുന്നെന്നും തുടര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയുമായിരുന്നെന്നും യുവതി പറഞ്ഞു.ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവിന്‍റെ മര്‍ദനം കുട്ടികളുടെ പഠനത്തെപ്പോലും ബാധിച്ചെന്ന് കുടുംബം പറയുന്നു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം; ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു
മലപ്പുറത്ത് വാടകമുറിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: ഒരാള്‍ പിടിയില്‍
കുടുംബത്തോടെ ആഡംബരക്കാറിലെത്തി മോഷണം, ലക്ഷങ്ങൾ തട്ടിയ പ്രതി പൊലീസ് പിടിയിൽ
മൂന്നാര്‍ : കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദ്ദ് [ 31 ] നെയാണ് മൂന്നാർ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിൽ മൊബൈൽ കച്ചവടം നടത്തുന്ന മൊബൈൽ ബേസ് എന്ന സ്ഥാപനത്തിൽ ആഡംബരക്കാറിലെത്തിയ പ്രതി കുഞ്ഞ് മുഹമ്മദ്, പള്ളിവാസൽ മൂലക്കായിൽ സ്വകാര്യ റിസോർട്ട് 16 കോടി രൂപയ്ക്ക് വാങ്ങാൻ പോകുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. റിസോട്ടിലെ നിലവിലെ മാനേജറും ഇയാൾക്കൊപ്പമുണ്ടായിരുന്നു. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജർ.
തുടർന്ന് തന്റെ കൈയ്യിലെ രണ്ട് ആപ്പിൾ ഫോണിന് 159000 രൂപ വില പറഞ്ഞ് ഉറപ്പിച്ചു. തുടർന്ന് 129000 രൂപയുടെ സാംസങ്ങ് ഫോൺ കുഞ്ഞ് മുഹമ്മദ്ദ് വാങ്ങി. പക്ഷേ പണം നൽകിയില്ല. പകരം ഫോൺ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോൾ 30000 രൂപ നൽകണമെന്നും പറഞ്ഞ് അവിടെ നിന്ന് പോയി. അടുത്ത ദിവസം കുഞ്ഞ് മുഹമ്മദ്ദ് എറണാകുളത്താണെന്ന് മാനേജറിനെ വിശ്വസിപ്പിച്ചശേഷം വ്യാപാരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. ബാക്കിതുകയായ 30000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. വ്യാപാരി പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ പ്രതി മടങ്ങിയെത്തിയില്ല.
റിസോർട്ടുകാർക്ക് പണം നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് കബളിക്കപ്പെട്ട വിഷയം വ്യാപാരിയും റിസോർട്ട് ജീവനക്കാരനും മനസിലായത്. വ്യാപാരി നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സൈബർ സെല്ലിന്റ സഹായത്തോടെയാണ് പ്രതിയെ മലപ്പുറം തലപ്പാറയിലെ അഡംബര റിസോർട്ടിൽ നിന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടിയത്. മൂന്നാർ സിെ ഐ മനീഷ് കെ പൗലോസും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam