പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ വെള്ളച്ചാട്ടത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Published : Aug 03, 2022, 12:06 AM IST
പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ വെള്ളച്ചാട്ടത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

നാലുമാസം മുമ്പ് പ്രണയവിവാഹിതരായ തമിഴ്ശെൽവിയും മദനും ചെന്നൈയിൽ റെഡ് ഹിൽസിനടുത്ത് സെങ്കുണ്ട്രത്ത് ആയിരുന്നു താമസം.

ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ തള്ളിയ യുവാവ് ചെന്നൈ പൊലീസിന്‍റെ പിടിയിലായി. സെങ്കുണ്ട്രം സ്വദേശി മദനനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിലാണ് ഭാര്യ തമിഴ്ശെൽവിയെ കൊന്ന് തള്ളിയത്.

ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുമ്പാണ് കാണാതായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് തമിഴ്ശെൽവിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഭർത്താവ് മദനാണെന്ന് നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.

നാലുമാസം മുമ്പ് പ്രണയവിവാഹിതരായ തമിഴ്ശെൽവിയും മദനും ചെന്നൈയിൽ റെഡ് ഹിൽസിനടുത്ത് സെങ്കുണ്ട്രത്ത് ആയിരുന്നു താമസം. ഒരു മാസം മുമ്പ് മകളെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് തമിഴ്ശെൽവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആന്ധ്രയിലെ കോണിയ പാലസിലേക്ക് ഭാര്യയുമൊത്ത് പോയെന്നും അവിടെവച്ച് കാണാതായെന്നുമാണ് മദൻ പൊലീസിന് നൽകിയ മൊഴി.

കോണിയ പാലസിനു സമീപം മദനും തമിഴ്ശെൽവിയും മദനും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവിയിൽ നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. തുടർന്ന് തമിഴ്ശെൽവിയുമായി വഴക്കുണ്ടായെന്നും കത്തിയെടുത്ത് കുത്തിയശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ പൊലീസിനോട് സമ്മതിച്ചു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മദനെ ചെന്നൈ സെങ്കുൺട്രം പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടന്നത് ആന്ധ്രാപ്രദേശിൽ ആയതുകൊണ്ട് പ്രതിയെ ആന്ധ്ര പൊലീസിന് കൈമാറുമെന്ന് സെങ്കുൺട്രം പൊലീസ് പറഞ്ഞു.

ആഴിമലയിലെ കിരണിന്റെ മരണം; മൂന്നാം പ്രതിയും അറസ്റ്റിൽ

കുടുംബത്തോടെ ആഡംബരക്കാറിലെത്തി മോഷണം, ലക്ഷങ്ങൾ തട്ടിയ പ്രതി പൊലീസ് പിടിയിൽ

'സർപ്പദോഷത്തിന് പരിഹാരം അവിഹിത ലൈംഗിക ബന്ധം', ആശ്രമത്തിൽ ഭക്തയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു

രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമത്തിൽ ഭക്ത ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപണം. ആശ്രമത്തിൽ വച്ച് നടത്തിപ്പുകാരിയുടെ സഹായി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഹേമലത എന്ന സ്ത്രീ നടത്തുന്ന ആശ്രമത്തിലാണ് സംഭവം.  ആശ്രമം പരിപാലകനായ തഗാരം എന്നയാൾക്കും ഇതിന് വഴിയൊരുക്കിയ ഹേമലതയ്ക്കുമെതിരെ പൊലീസ് കേസ്  രജിസ്റ്റർ ചെയ്തു. ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.

'സർപ്പദോഷ'ത്തിൽ നിന്ന് രക്ഷപ്പെടാൻ തഗാരവുമായി അവിഹിതബന്ധം സ്ഥാപിക്കാൻ സ്ത്രീയെ ഹേമലത പ്രേരിപ്പിച്ചുവന്നാണ് യുവതി പരാതിയിൽ പറയുന്നത്. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദേശിച്ചു.  ഭർത്താവിനും കുടുംബത്തിനും സാധ്വി ഹേമലതയിലും ആശ്രമത്തിലും വലിയ വിശ്വാസമായിരുന്നു. ആശ്രമത്തിൽ തന്നെ കൊണ്ടുവന്നതും ഹേമലതെയയും തഗാരത്തെയും പരിചയപ്പെടുത്തിയതും ഭർത്താവായിരുന്നു. സർപ്പ ദോഷമുള്ളതിനാൽ ജീവിത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഹേമലത പറഞ്ഞു. തുടർന്ന് ഇതിന് പരിഹാരമുണ്ടാക്കാൻ തഗാരത്തെ സമീപിക്കാനും ഹേമലത  നിർദേശിച്ചു. തുടർന്നാണ് തഗാരത്തെ കാണാൻ പോയതെന്നും ഇരയായ യുവതിയുടെ പരാതിയിൽ പറയുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ