
കൊച്ചി : എറണാകുളം കാലടിയിൽ പാർക്കിൻസണ്‍സ് രോഗിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് ജോയിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മിനിയെ തോർത്ത് കൊണ്ട് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് കാലടി ആനപ്പാറ സ്വദേശി മിനിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ കുഴഞ്ഞു വീണു മരിച്ചെന്നാണ് ജോയി ആദ്യം പറഞ്ഞിരുന്നത്. ചികിത്സിച്ച ഡോക്ടറാണ് കഴുത്തിൽ ബലംപ്രയോഗിച്ചതിന്‍റെ പാടുകൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. പോസ്റ്റുമാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായും കണ്ടെത്തി. പാർക്കിൻസണ്‍സ് രോഗിയായ മിനി അസുഖം കാരണം മരിച്ചെന്നാണ് ജോയി പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടറുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജോയിയുടെ അറസ്റ്റ് രേഖപ്പെടുത്തി.