
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി. 35-കാരനായ ഭര്‍ത്താവിനെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ജോലിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടിട്ട് പോകുന്ന ഇയാള്‍ തിരികെ എത്തുമ്പോള്‍ ഇവരെ മര്‍ദ്ദിച്ചിരുന്നു.
26-കാരിയായ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് ഇവരെ പൂട്ടിയിട്ട ശേഷം ജോലിക്ക് പോയിരുന്നത്. ജോലി കഴിഞ്ഞ് വൈകിട്ട് മദ്യപിച്ച് എത്തുന്ന ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായാണ് പരാതി. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാള്‍ യുവതിയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഒരു ദിവസം വഴക്കിനിടെ ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് യുവതിയുടെ തല പൊട്ടി.
എന്നാല്‍ ഇത് കണ്ടിട്ടും യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഇയാള്‍ ജോലിക്ക് പോയി. പിന്നീട് യുവതിയുടെ സഹോദരി എത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam