'ഭാര്യയാണ് വിഷം നല്‍കിയത്'; മരണമൊഴിയായി ഭര്‍ത്താവിന്‍റെ സെല്‍ഫി വീഡിയോ

Published : May 12, 2019, 11:38 AM ISTUpdated : May 12, 2019, 11:41 AM IST
'ഭാര്യയാണ് വിഷം നല്‍കിയത്'; മരണമൊഴിയായി ഭര്‍ത്താവിന്‍റെ സെല്‍ഫി വീഡിയോ

Synopsis

മരണം സംഭവിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഭാര്യ തനിക്ക്‌ പാലില്‍ വിഷം കലക്കി നല്‍കിയതാണെന്ന്‌ യുവാവ്‌ ആരോപിച്ചത്‌.

ആഗ്ര: തനിക്ക്‌ വിഷം നല്‌കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ഭാര്യയാണെന്ന്‌ യുവാവിന്റെ മരണമൊഴി. മരണത്തിന്‌ നിമിഷങ്ങള്‍ക്ക്‌ മുമ്പ്‌ റെക്കോഡ്‌ ചെയ്‌ത സെല്‍ഫി വീഡിയോയിലാണ്‌ യുവാവ്‌ ഇക്കാര്യം പറഞ്ഞത്‌. ഉത്തര്‍പ്രദേശിലാണ്‌ സംഭവം.

ആഗ്ര സ്വദേശിയായ അവദേശിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌. വിഷം ഉള്ളില്‍ച്ചെന്ന്‌ ഗുരുതരാവസ്ഥയിലായിരുന്നു അവിദേശ്‌. മരണം സംഭവിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഭാര്യ തനിക്ക്‌ പാലില്‍ വിഷം കലക്കി നല്‍കിയതാണെന്ന്‌ യുവാവ്‌ ആരോപിച്ചത്‌.

അവിദേശിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വീട്ടിലെത്തിയിരുന്നു. ഇവരും അവിദേശുമായി വഴക്കുണ്ടായി. അവിദേശിനെ ഭാര്യയുടെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല
അമ്മ സുഹൃത്തിനൊപ്പം രണ്ടാമത്തെ കുഞ്ഞിന്റെ ഗർഭകാല ഫോട്ടോഷൂട്ടിൽ, ഒരു നിമിഷത്തെ അശ്രദ്ധ, 3 വയസ് പ്രായമുള്ള മൂത്ത മകൻ പൂളിൽ വീണുമരിച്ചു