കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി; ​ഗുരുതര പരിക്കേറ്റ് ഭാര്യ ചികിത്സയിൽ

Published : Feb 19, 2026, 10:11 AM ISTUpdated : Feb 19, 2026, 05:40 PM IST
Police line do not cross

Synopsis

തലയ്ക്ക് ഗുരുതരമായ വെട്ടേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട്: കാസർഗോഡ് കാഞ്ഞങ്ങാടിന് സമീപം കടപ്പുറത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. 65കാരൻ  ഇബ്രാഹിമാണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പുറം ബാവ നഗറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. 55 കാരിയായ മറിയം വലിയ ശബ്ദത്തിൽ കരയുന്നത്.  കേട്ടാണ് അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തുന്നത്. കാണുന്നത് തലയ്ക്ക് വെട്ടേറ്റ് രക്തത്തിൽ കുളിച്ച് നിൽക്കുന്നത്. ഭർത്താവ് ഇബ്രാഹിം തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു.

അയൽവാസികളെ കണ്ടതോടെ ഇബ്രാഹിം വീട്ടിൽ നിന്ന് ഇറങ്ങിയോടി. മറിയത്തെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. ഈ സമയത്താണ് വീടിന് സമീപത്തെ മരത്തിൽ ഇബ്രാഹിമിനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ഇരുവരും തമ്മിൽ ഏറെ നാളായി കുടുംബ പ്രശ്നമുണ്ടായിരുന്നു. വീട്ടിൽ വഴക്കും പതിവായിരുന്നു. ഇന്ന് രാവിലെയും തർക്കം ഉണ്ടാവുകയും പിന്നാലെ ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നെന്ന് ഹോസ്ദുർഗ് പൊലീസ് പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂട്ടത്തിലൊരാൾ എയ്റോനോട്ടിക്കൽ എൻജിനീയർ; പ്രചോദനമായത് വെബ് സീരീസ്, 300 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ജ്വല്ലറി കവർച്ച ശ്രമത്തിൽ 3 പേർ അറസ്റ്റിൽ
മൾട്ടി നാഷണൽ കമ്പനിയിലെ ജീവനക്കാരികളുടെ കൂട്ടപ്പരാതി, ലൈം​ഗിക പീഡനക്കേസിൽ ടീം ലീഡ് അടക്കം ആറ് പേർ അറസ്റ്റിൽ