നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പൂജയെ വിവാഹം കഴിക്കാൻ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹത്തിന് താല്പര്യമില്ലാതിരുന്ന പൂജ ഇയാളുടെ കോളുകൾ ബ്ലോക്ക് ചെയ്തിരുന്നു.
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനുമായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഉജ്ജയിനിയിലെ ബാപ്പുനഗർ സ്വദേശിയായ പൂജ എന്ന പത്തൊമ്പതുകാരിക്കാണ് കുത്തേറ്റത്. പ്രതിയായ സുനിൽ ജരോലിയയെ പൊലീസ് പിടികൂടി. പോലീസിനെ കണ്ട് രക്ഷപ്പെടാൻ മതിൽ ചാടിക്കടക്കുന്നതിനിടെ കാൽ ഒടിഞ്ഞ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്.
ജോലിക്ക് പോകുന്നതിനിടയിലാണ് പൂജയെ സുനിൽ തടഞ്ഞ് നിറുത്തി ആക്രമിച്ചത്. നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പൂജയെ വിവാഹം കഴിക്കാൻ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹത്തിന് താല്പര്യമില്ലാതിരുന്ന പൂജ ഇയാളുടെ കോളുകൾ ബ്ലോക്ക് ചെയ്തിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ കുത്തിയത്.
